ലോറി ബൈക്കിലിടിച്ചു, പിന്നാലെ ഇലക്ട്രിക് പോസ്റ്റിലും; തീപ്പിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
താനൂർ (മലപ്പുറം): ലോറി ബൈക്കിലും ഇലക്ട്രിക്പോസ്റ്റിലും ഇടിച്ച് തീപ്പിടിത്തമുണ്ടായി ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി നവാസ് (25) ആണ് മരിച്ചത്. താനൂർ സ്കൂൾപടിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.

